Connect with us

karipur air port

കരിപ്പൂരിൽ റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലും വിവിധ ഇടപെടലുകള്‍ നടത്തിയിരുന്നു.

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.  ഇത്തരമൊരു ആശങ്ക അകറ്റുന്നതിനായി നടപടി സ്വീകരിച്ച കേന്ദ്ര വ്യോമയാന മന്ത്രി,  ഇതിനായി സമ്മര്‍ദം ചെലുത്തിയ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി, സര്‍ക്കാര്‍, എം പിമാര്‍, മറ്റു ജനപ്രതിനിധികള്‍, സംഘടനകള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലും വിവിധ ഇടപെടലുകള്‍ നടത്തിയിരുന്നു. പ്രവാസി യാത്രക്കാര്‍ക്ക് പുറമെ ആയിരക്കണക്കിന് തീര്‍ഥാടകര്‍ അവലംബിക്കുന്ന ഇടമാണ് കരിപ്പൂര്‍ വിമാനത്താവളം. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സാമ്പത്തികമായി രാജ്യത്തിന് ഏറെ ലാഭം നല്‍കുന്ന പ്രസ്തുത എയര്‍പോര്‍ട്ടിനെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ അധികൃതരില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.