Kerala
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇന്നു മുതല്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കും
കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ണെണ്ണ വിതരണം മുടങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരം| സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇന്നു മുതല്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കും. എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ 61 രൂപ നിരക്കിലും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്ററും വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത കാര്‍ഡ് ഉടമകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം എഎവൈ കാര്‍ഡ് ഉടമകളാണ് ഉള്ളത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന മണ്ണെണ്ണ വിതരണമാണ് ഇന്നുമുതല്‍ പുനസ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണെണ്ണ മൊത്ത വ്യാപാരികളുമായും റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളുമായും ഭക്ഷ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കമ്മീഷന്‍ തുക ഏഴ് രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിട്ടുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതത്തില്‍ വരുത്തിയ കുറവ് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.