Kerala
എസ് എസ് എഫ് കോൺഷ്യസ് ക്യാമ്പസ് വിദ്യാർഥി സംഗമം നാളെ തിരുവനന്തപുരത്ത്
സംഗമത്തിൽ ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ 17ാമത് പ്രൊഫ്‌സമ്മിറ്റ് പ്രഖ്യാപനം നടത്തും

തിരുവനന്തപുരം | ‘ഡിഫൈനിംഗ് സ്റ്റുഡൻ്റ് ആക്ടിവിസം’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് കേരള ക്യാമ്പസ് സിൻഡിക്കേറ്റ് നടത്തുന്ന ‘കോൺഷ്യസ് കാമ്പസ്’ വിദ്യാർഥി സംഗമം നാളെ തിരുവനന്തപുരം എം ഇ എസ് ഹാളിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്യും.
സൈക്കാട്രിസ്റ്റും എഴുത്തുകാരനുമായ ഡോ. അരുൺ ബി നായർ മുഖ്യാതിഥിയാകും. സംഗമത്തിൽ ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ 17ാമത് പ്രൊഫ്‌സമ്മിറ്റ് പ്രഖ്യാപനം നടത്തും. പ്രൊഫ്‌സമ്മിറ്റ് സന്നദ്ധ സംഘം ‘പ്രൊഫ്‌ടീം’ ലോഞ്ചിംഗ് ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി നിർവഹിക്കും.
കേരളത്തിലെ വിവിധ പ്രൊഫഷനൽ കോളജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുക്കും. സി എൻ ജഅ്ഫർ സ്വാദിഖ്, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ, സെക്രട്ടറിമാരായ സി എം സ്വാബിർ സഖാഫി, ശുഹൈബ്, സൈഫുദ്ദീൻ, മുനവ്വർ അമാനി, അഹ്മദ് റാസി, അബ്ദുള്ള ബുഹാരി സംബന്ധിക്കും.