Connect with us

Kerala

ദേശീയപതാകയെ അപമാനിച്ച ബി ജെ പി നേതാവിനെതിരെ പരാതി

ദേശീയപതാക കാവിക്കൊടിയാക്കണമെന്ന പ്രതികരണം

Published

|

Last Updated

പാലക്കാട് | ദേശീയപതാകയെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ച ബി ജെ പി നേതാവിനെതിരെ പോലീസില്‍ പരാതി. പാലക്കാട്ടെ ബി ജെ പി നേതാവ് എന്‍ ശിവരാജനെതിരെയാണ് കോണ്‍ഗ്രസ്സ് പാലക്കാട് ബ്ലോക്ക് കമ്മിറ്റിപരാതി നല്‍കിയത്. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ശിവരാജന്‍ പ്രതികരിച്ചിരുന്നു.

രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായിരുന്നു എന്‍ ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം. തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചിരുന്നു.

ദേശീയപതാകക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest