Covid Kerala
ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ കേരളം മഹാമാരിയെ പ്രചാരവേലക്കായി ഉപയോഗിച്ചു: കേന്ദ്രമന്ത്രി വി മുരളീധരന്‍
വാര്‍ത്താസമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോള്‍ കാണാനില്ലെന്ന് മുരളീധരന്‍

ന്യുഡല്‍ഹി | കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശാസ്ത്രീയമായുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ഡല്‍ഹിയും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിച്ചപ്പോള്‍ മഹാമാരിയെ കേരളം പ്രചാരവേലക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് വി മുരളീധരന്‍ ആരോപിച്ചു.
കഴിഞ്ഞകാലങ്ങളില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാണുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ഒരുവര്‍ഷത്തോളം എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോള്‍ കാണാനില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.കേരളം രാജ്യത്തിന് മുഴുവന്‍ വെല്ലുവിളിയാകുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു