Connect with us

Organisation

കേരള മുസ്‌ലിം ജമാഅത്ത് കനാൽ സിറ്റി യൂണിറ്റ്

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് കനാൽ സിറ്റി – സരോവരം യൂണിറ്റ് രൂപീകരിച്ചു. ഹോട്ടൽ കെ പി ട്രൈപൻ്റയിൽ നടന്ന രൂപീകരണ കൺവെൻഷനിൽ കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സോൺ ജനറൽ സെക്രട്ടറി ടി എൻ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. അമീന്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. പുതിയങ്ങാടി സർക്കിൾ ജനറൽ സെക്രട്ടറി എം എ നിസാർ നടപടികൾക്ക് നേതൃത്വം നൽകി.

നഗരത്തിലെ മലാപ്പറമ്പ്, കലക്ട്രേറ്റ്, സിവിൽ സ്റ്റേഷൻ , നടക്കാവ്, ഈസ്റ്റ് ഹിൽ, എരഞ്ഞിപ്പാലം, സരോവരം ഉൾപ്പെടുന്നതാണ് കനാൽ സിറ്റി യൂണിറ്റ്.

ഭാരവാഹികൾ: അഡ്വ: മുഹമ്മദ് റാഫി (പ്രസിഡന്റ്), ഡോ : അമീന്‍ മുഹമ്മദ് സഖാഫി (ജനറൽ സിക്രട്ടറി), അബ്ദുൽ ഒഫൂർ ഹാജി (ഫിനാൻസ് സിക്രട്ടറി). ജംഹർ, ശരീഫ് (വൈസ് പ്രസിഡൻ്റുമാർ), ശമീർ , മുജീബ് റഹ്മാൻ, സിനാൻ (ജോയിൻ്റ് സിക്രട്ടറിമാർ).

Latest