Ongoing News
അബൂദബിയില്‍ വാഹനാപകടത്തില്‍ പട്ടാമ്പി സ്വദേശി മരിച്ചു
അപകടം നാട്ടില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ
അബൂദബി | അബൂദബിയില്‍ വാഹനാപകടത്തില്‍ പട്ടാമ്പി സ്വദേശിയായ പ്രവാസി മരിച്ചു. അബൂദബി വെസ്റ്റേണ്‍ റീജ്യനിലെ ബദാ സായിദില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ താഴികപ്പറമ്പില് പരേതനായ അബ്ദുല്‍ ഖാദിറിന്റെ മകന് ഹുസൈന് (52) ആണ് മരിച്ചത്. എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ ഡ്രൈവറും മരണപ്പെട്ടു.
കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടത്തില്‍ കാലില്‍ ഇട്ട കമ്പി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനായി ഒരു മാസം മുമ്പ് നാട്ടില്‍ പോയ ഹുസൈന് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതായിരുന്നു. ഗള്‍ഫാര്‍ കമ്പനിയിലെ ഡ്രൈവറായ ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് നാട്ടില്‍ നിന്ന് തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചത്. ഐ സി എഫിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights: A 52-year-old Kerala expat from Pattambi, Hussain, died in a head-on car crash in Bada Zayed, Abu Dhabi. The collision also claimed the life of a Filipino driver. Hussain had just resumed work after returning from medical treatment in Kerala, and ICF is coordinating repatriation.



