Connect with us

Kerala

കെ എം ബഷീര്‍ കൊലപാതകം; കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന് ഇളവ്

തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശ്രീറാമിന് ഇളവ് നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശ്രീറാമിന് ഇളവ് നല്‍കിയത്.

ഇതോടെ കേസ് പരിഗണിക്കുന്ന ഘട്ടങ്ങളില്‍ പ്രതിക്ക് കോടതിയില്‍ നേരിട്ട് ഹാജരാകാതെ ഒഴിവാകാനാകും. കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.

അതേസമയം, കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ നിലപാടിന് വിരുദ്ധതമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തിനാല്‍ വിചാരണ നടപടികള്‍ നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം വെച്ച് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ കെ എം ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീറാം വെങ്കിട്ടരാമെനതിരെ ചുമത്തിയിരിക്കുന്നത്.

Content Highlights: A Thiruvananthapuram Sessions Court exempted prime accused Sriram Venkitaraman from personal appearances in journalist KM Basheer’s hit-and-run case. Meanwhile, the Kerala High Court has stayed trial proceedings due to conflicting government stands on appointing a special prosecutor.

 

---- facebook comment plugin here -----

Latest