Kerala
'മയില്‍പ്പീലി' പരീക്ഷയിലെ കോടതി ഉത്തരവ്; വിദ്യാഭ്യാസ മേഖല സംഘ്പരിവാറിനു തീറെഴുതാനുള്ള സര്‍ക്കാര്‍ അജണ്ടയുടെ ഫലമെന്ന് പിണറായി
കോടതിയില്‍ നിന്ന് പരീക്ഷാ നടത്തിപ്പിന് അനുകൂല വിധി നേടാനാകുമെന്ന മുന്‍ധാരണയോടെയാണ് സര്‍ക്കാര്‍ നീങ്ങിയത്.
തിരുവനന്തപുരം | ‘മയില്‍പ്പീലി’ പരീക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണാറായി വിജയന്. കോടതിയില്‍ നിന്ന് പരീക്ഷാ നടത്തിപ്പിന് അനുകൂല വിധി നേടാനാകുമെന്ന മുന്‍ധാരണയോടെയാണ് സര്‍ക്കാര്‍ നീങ്ങിയതെന്ന് പിണറായി ആരോപിച്ചു.
പൊതുവിദ്യാലയങ്ങളില്‍ പരീക്ഷ നടത്താന്‍ അനുമതി നല്കുന്ന കോടതി ഉത്തരവ് സാധ്യമായത് പൊതുവിദ്യാഭ്യാസ മേഖല സംഘ്പരിവാറിനു തീറെഴുതാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ അജണ്ടയുടെ ഫലമാണ്. ആദ്യം അനുമതി നല്‍കിയതിനു ശേഷം പിന്നീടത് റദ്ദാക്കിയത് എന്തിനായിരുന്നു എന്നാണ് കോടതി ചോദിച്ചത്. ആദ്യം അനുമതി നല്‍കുകയും പിന്നീടത് നിഷേധിക്കുകയും ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്ന ലക്ഷ്യത്തോടെയാണെന്നും പിണറായി പറഞ്ഞു.
മയില്‍പ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അംഗമായി യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ചത് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത പകരുന്നതാണ്. അല്പം മുമ്പ് കരിക്കുലം കമ്മിറ്റിയില്‍ ബി ജെ പി പ്രതിനിധിയെ നിയമിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ ആര് എസ് എസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷം കേരളം ഉയര്‍ത്തിയ പ്രതിരോധങ്ങളെല്ലാം യു ഡി എഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍വകലാശാലകള്‍ മുതല്‍ പൊതുവിദ്യാഭ്യാസം വരെ സകലതും കാവിവത്ക്കരിക്കാനുള്ള ഒത്താശകള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധമുണ്ടാകണം. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ജനാധിപത്യ മതേതര ശബ്ദം ഉച്ചത്തില്‍ ഉയരേണ്ടതുണ്ടെന്നും പിണറായി പ്രതികരിച്ചു.
Content Highlights:Opposition Leader Pinarayi Vijayan criticized the Kerala government following the High Court interim order permitting the Mayilpeeli Young Scholar district-level exam. He alleged that the verdict stems from a government agenda to hand over Kerala’s public education sector to the Sangh Parivar. Vijayan urged democratic and secular forces to strongly protest against the saffronisation of schools.




