Kerala
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമത്തിനെതിരെ കേരളവും തമിഴ്‌നാടും ഒരുമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാഹോദര്യം ഇന്ത്യക്ക് തന്നെ മാതൃകയായി ഉയര്‍ത്തികാണിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം | പോരാട്ടത്തില്‍ ഒരുമിച്ചുനില്‍ക്കുക എന്ന വലിയൊരു മാതൃകയായിരുന്നു വൈക്കം സത്യഗ്രഹം മുന്നോട്ട് വെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന മാതൃകയില്‍ കേരളവും തമിഴ്‌നാടും ഒന്നിച്ചു നില്‍ക്കും. ഒരുമിച്ച് ചേരലിന്റേതായ ആ മനസ് വരും കാലങ്ങളിലും ഉണ്ടാകുമെന്നും അത് ഭാവിയില്‍ വലിയൊരു സഹോദര്യമായി വളരുമെന്നും മുഖ്യമന്ത്രി പറഞ്ഞു
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നവോഥാനത്തില്‍ പങ്കില്ല എന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. മാത്രമല്ല ചില ജാതിയില്‍ ഉള്ളവര്‍ മാത്രം നടത്തിയതാണ് വൈക്കം സത്യഗ്രഹമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അത് ശരിയല്ല. എല്ലാവരും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹം എന്ന് മുഖ്യമന്ത്രി പറഞ്ഞു
ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്താനാണ് ശ്രമം. അത്തരം നീക്കങ്ങളെ ഒരുമിച്ച് നിന്ന് ചെറുക്കണം. ഒറ്റക്ക് നിന്നല്ല പോരാട്ടം നടത്തേണ്ടത് എന്ന് വൈക്കം സത്യഗ്രഹം കാണിച്ചു തന്നു. അതിനാല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാഹോദര്യം ഇന്ത്യക്ക് തന്നെ മാതൃകയായി ഉയര്‍ത്തികാണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.