Connect with us

Education Notification

കീം പരീക്ഷ: അപേക്ഷ ഇന്ന് കൂടി നൽകാം

ആകെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1.50 ലക്ഷം കവിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കൽ, എൻജിനീയറിംഗ്, ആർകിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ, അഗ്രിക്കൾച്ചറൽ ഉൾപ്പെടെയുള്ള നീറ്റ് റാങ്ക് പരിഗണിക്കുന്ന കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ കേരളത്തിൽ തിങ്കളാഴ്ച അവസാനിക്കും.

അപേക്ഷക്ക് ഒരു ദിവസം ബാക്കി നിൽക്കേ ആകെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം
1.50 ലക്ഷം കവിഞ്ഞു. എന്നാൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ട്. കഴിഞ്ഞ വർഷം 90,000 കുട്ടികൾ ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഇത്തവണ 80,000 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എൻജിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ (ബി ആർക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് രജിസ്റ്റർ ചെയ്തവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിന് ഇന്ന് വൈകിട്ട് ഏഴ് മുതൽ ബുധൻ വൈകുന്നേരം അഞ്ച് വരെ www.cee.kerala.gov.inൽ സൗകര്യം ഏർപ്പെടുത്തി.

ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്‌സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (നാറ്റ) നടത്തുന്ന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടയിരിക്കണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നവർ നീറ്റ് യു ജി 2023 എഴുതുന്നവരാകണം. നീറ്റിൽ നിശ്ചിത സ്‌കോർ നേടാനായില്ലെങ്കിൽ ഒഴിവാക്കും. വിശദ വിവരത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ: 04712525300.

---- facebook comment plugin here -----

Latest