Connect with us

Kerala

എല്‍ ഡി എഫില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ലെന്ന് കെ ബി ഗണേഷ്‌കുമാര്‍

സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നത്

Published

|

Last Updated

തിരുവനന്തപുരം | എല്‍ ഡി എഫില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ലെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എം എല്‍ എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
പല വിഷയങ്ങളിലും ചര്‍ച്ചയുണ്ടാകുന്നില്ല. വികസന രേഖ അംഗീകരിക്കുന്നതിലും ചര്‍ച്ചയുണ്ടായില്ല. അഭിപ്രായങ്ങള്‍ രണ്ടുമാസം മുന്‍പ് എഴുതി വാങ്ങുക മാത്രമാണ് ചെയ്തത്. റോഡ് നിര്‍മാണത്തിലുള്‍പ്പെടെ കാലതാമസമെന്നും കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനം പോരെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എം എല്‍ എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

 

Latest