Kerala
കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണം കാണാതായ സംഭവം; മുൻ എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ
കൊണ്ടോട്ടി എഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കരിപ്പുര്‍| കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ കരിപ്പുര്‍ മുന്‍ എസ് എച്ച് ഒ അബ്ബാസ് അലിയെ സസ്പെന്‍ഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പാലക്കാട് സൗത്ത് എസ് എച്ച് ഒ ആയി ചുമതലയിലിരിക്കെ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ മറ്റൊരു കൃത്യവിലോപത്തിലും ഇയാളെ സസ്പെന്‍ഡ് ചെയ്യ്തിരുന്നു. മലപ്പുറം ഡി വൈ എ സ്പിക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. 2018-ന് മുന്‍പും ശേഷവും വിവിധ സമയങ്ങളിലായി കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് കാണാതായത്.
2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി അറിഞ്ഞത്. ഏതാണ്ട് പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങള്‍ സ്റ്റേഷന്റെ കസ്റ്റഡിയില്‍ നിന്ന് എങ്ങനെ നഷ്ടപ്പെട്ടു എന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് കണ്ടെത്തിയിരുന്നു.
Content Highlights:
Former Karipur SHO Abbas Ali has been suspended following the disappearance of eight sovereigns of gold from the police station. The action was taken based on an investigation report submitted by the Kondotty ASP. Malappuram DYSP has been ordered to conduct a further probe into the security lapse.





