Connect with us

Kerala

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഹരജിയില്‍ കസ്റ്റംസ് നിലപാട് അറിയിക്കും

Published

|

Last Updated

കൊച്ചി |  കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണനക്കെടുക്കും. നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.ഹരജിയില്‍ കസ്റ്റംസ് നിലപാട് അറിയിക്കും. കേസില്‍ ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

 

Latest