Connect with us

kapa imposed

ലൈംഗിക ചൂഷണം നടത്തിയ കരാട്ടെ പരിശീലകനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്

Published

|

Last Updated

മലപ്പുറം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ കരാട്ടെ പരിശീലകനതെതിരെ കാപ്പ ചുമത്തി.

മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്. ലൈംഗീക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത സാദിഖ് അലിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ഹാജരാക്കി തടവിലാക്കി.

കരാട്ടെ ക്ലാസിന്റെ മറവില്‍ ലൈംഗീക പീഡനം നടത്തി പോക്‌സോ കേസില്‍ പ്രതിയായ സിദിഖ് അലി നിലവില്‍ ജയിലിലായിരുന്നു. സാദിഖ് അലിയുടെ ലൈംഗിക അക്രമണത്തിന് സാധാരണക്കാരായ ഒട്ടേറെ പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ട്. ഇയാളുടെ കരാട്ടെ ക്ലാസ്സില്‍ വന്നിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്.

 

Latest