Connect with us

Kerala

'വിശ്വാസപൂര്‍വ്വം' കന്നട വിവര്‍ത്തനം;'പ്രീതിയിന്ദ'യുടെ കവര്‍ പേജ് പ്രകാശനം ചെയ്തു

ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചു.

Published

|

Last Updated

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വ്വം' കന്നട വിവര്‍ത്തനം 'പ്രീതിയിന്ദ'യുടെ കവര്‍ പേജ് നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

മംഗളൂരു | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ്വ’ത്തിന്റെ കന്നട വിവര്‍ത്തനം ‘പ്രീതിയിന്ദ’യുടെ കവര്‍ പേജ് പ്രകാശനം ചെയ്തു. മര്‍കസ് നോളജ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലൈബാര്‍ പ്രസ്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കര്‍ണാടക മുസ്‌ലിം ജമാഅത്ത് ദക്ഷിണ കന്നട ഡിസ്ട്രിക്ട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആത്മകഥയുടെ വിതരണം നടക്കുന്നത്. മലയാളത്തിലുള്ള ‘വിശ്വാസപൂര്‍വ്വം’ ചുരുങ്ങിയ കാലം കൊണ്ട് എഴുപതോളം എഡിഷനുകളാണ് വിറ്റഴിഞ്ഞത്.

kmjbookshop.com എന്ന വെബ്സൈറ്റില്‍ പുസ്തകത്തിനായുള്ള ഓര്‍ഡര്‍ സ്വീകരിക്കല്‍ ആരഭിച്ചിട്ടുണ്ട്. 600 രൂപ വിലവരുന്ന പുസ്തകത്തിന് പ്രീ പബ്ലിക്കേഷന്‍ തുക 400 രൂപയാണ്. പ്രകാശന ചടങ്ങില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ദക്ഷിണ കന്നട മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഹമീദ്, അഹമ്മദ് ബഷീര്‍ തുടങ്ങിയ പണ്ഡിതരും നേതാക്കളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 87 22 77 11 77 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രസാധകര്‍ അറിയിച്ചു.

 

Latest