Connect with us

Kozhikode

കടലുണ്ടി കോര്‍ണിഷ് റമസാന്‍ ക്യാമ്പയിന് നാളെ തുടക്കമാകും

സമസ്ത സെക്രട്ടറിയും മഹല്ല് ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ഫറോക്ക് | കടലുണ്ടി കോര്‍ണിഷ് മസ്ജിദിന് കീഴില്‍ വിശുദ്ധ റമസാനില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് നാളെ (ചൊവ്വ) ആത്മീയ സംഗമത്തോടെ തുടക്കമാകും. സമസ്ത സെക്രട്ടറിയും മഹല്ല് ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തഹ്‌ലീല്‍ മജ്‌ലിസും പ്രാര്‍ത്ഥനാ സംഗമവും നടക്കും.

ബുധനാഴ്ച വൈകുന്നേരം 7 ന് നടക്കുന്ന റമളാന്‍ മുന്നൊരുക്ക പ്രഭാഷണത്തിന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ദേവര്‍ശോല അബ്ദുസലാം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥന നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകും.

മാര്‍ച്ച് 11 ന് തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ റമളാന്‍ കര്‍മശാസ്ത്ര സംശയ നിവാരണ സദസ് നടക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മാസപ്പിറവി വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും.

റമളാനിലെ എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ പുരുഷന്‍മാര്‍ക്കായി വാരാന്ത വിജ്ഞാന വിരുന്നുകള്‍ സംഘടിപ്പിക്കും. അബ്ദുല്‍ കരീം ഇര്‍ഫാനി, മുഹമ്മദ് സഖാഫി മണ്ണാര്‍ക്കാട്, അബ്ദുറസാഖ് സഖാഫി കടലുണ്ടി, നവാസ് അഹ്‌സനി, അഹ്മദ് അദനി കൊച്ചി, സബീല്‍ അദനി, വാസില്‍ അദനി, നൗഷീര്‍ അദനി, അ്ബ്ദുസലാം സഖാഫി കൈതവളപ്പ്, ബിഷര്‍ അദനി, മുസ്തഫ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കും.

വനിതകള്‍ക്കായി കോര്‍ണിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിജ്ഞാന വേദി സംഘടിപ്പിക്കും.
റമസാനില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 6 ന് ഖുര്‍ആന്‍ പ്രഭാതം നടക്കും. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ക്ലാസെടുക്കും. റമസാന്‍ 17 ന് വൈകുന്നേരം 4 ന് ബദ്ര് സ്മൃതിയും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിക്കും. സയ്യിദ് ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

റമസാന്‍ 1 മുതല്‍ കുട്ടികള്‍ക്കായി ഖുര്‍ആന്‍ ഖൈമ സജ്ജീകരിക്കും. ഖുര്‍ആന്‍ പഠിക്കുന്നതിനും ലോക പ്രശസ്തരായ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കുന്നതിനും അവസരമൊരുക്കും. റമസാന്‍ 21-ാം രാവില്‍ ഇഅ്തികാഫ് ജല്‍സ നടക്കും. റമസാന്‍ 29-ാം രാവില്‍ നടക്കുന്ന സ്വലാത്ത്, തൗബ, തഹ് ലീല്‍, പ്രാര്‍ത്ഥന എന്നിവക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

ഭിന്നശേഷി സുഹൃത്തുക്കള്‍ക്ക് റമസാന്‍ പരിപാടികളിലും നിസ്‌കാരങ്ങളിലും സംബന്ധിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനായി എല്ലാ ദിവസവും നോമ്പ്തുറ സൗകര്യവുമുണ്ടാകും. റമസാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് നിസ്‌കാരത്തിന് വിപുലമായ സൗകര്യങ്ങളുണ്ടാകും. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റുകളും പെരുന്നാള്‍ കിറ്റുകളും വിതരണം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ.പി അബ്ദുൽ കരീം ഹാജി ചാലിയം ഉദ്ഘാടനം നിർവ്വഹിക്കും.

---- facebook comment plugin here -----

Latest