Connect with us

Kerala

കടകംപള്ളി സുരേന്ദ്രന്റെ മാനനഷ്ടക്കേസ്; തര്‍ക്ക ഹരജിയുമായി വി ഡി സതീശന്‍ കോടതിയില്‍

വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു സതീശന്‍ തര്‍ക്ക ഹരജിയില്‍

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണകൊള്ള കേസില്‍ കടകംപ്പള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ സബ് കോടതിയിലാണ് ഹരജി പരിഗണിക്കുന്നത്.ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് മാനനഷ്ടക്കേസിന് ആധാരം

ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാല്‍ അറിയാമെന്നുമായിരുന്നു സതീശന്റെ പരാമര്‍ശം.

അതേ സമയം ഒക്ടോബര്‍ എട്ടിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു സതീശന്‍ തര്‍ക്ക ഹരജിയില്‍ പറയുന്നു. കടംകപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട ഹര്‍ജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹരജിയിലുണ്ട്.

പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തരുത് എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്റെ മാനനഷ്ട ഹരജിയില്‍ പറയുന്നത്.

 

Latest