Connect with us

National

കബഡി താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം; യു പിയില്‍ കായിക മേധാവിക്ക് സസ്‌പെന്‍ഷന്‍

സഹറാന്‍പൂരിലെ ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് സംഭവം. താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 300ലധികം പേര്‍ക്കാണ് ശുചിമുറിയില്‍ വച്ച് ഭക്ഷണം വിതരണം ചെയ്തത്.

Published

|

Last Updated

ലഖ്‌നോ | യു പിയില്‍ അണ്ടര്‍ 17 കബഡി താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്‌സേനയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സഹറാന്‍പൂരിലെ ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് സംഭവം.

താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 300ലധികം പേര്‍ക്കാണ് ശുചിമുറിയില്‍ വച്ച് ഭക്ഷണം വിതരണം ചെയ്തത്. പകുതി വേവിച്ച ഭക്ഷണമാണ് നല്‍കിയതെന്നും വൃത്തിഹീനമായ സാഹചര്യമായിരുന്നു ശുചിമുറിയില്‍ ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്. പൂരി ഉള്‍പ്പെടെയുള്ള ഭക്ഷണം ഒരു ശുചിമുറിയിലെ നിലത്ത് ഒരു പേപ്പര്‍ വിരിച്ചാണ് വച്ചിരുന്നത്.

എന്നാല്‍, സ്ഥലപരിമിതി കാരണമാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്. താരങ്ങളെ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.