Kerala
കെ സുരേന്ദ്രന് തിരിച്ചടി; രാജ്ഭവന്‍ മാര്‍ച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി
കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്‍ശിച്ചു

കൊച്ചി | എല്‍ ഡി എഫിന്റെ ഗവര്‍ണര്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്‍ശിച്ചു. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് ചോദിച്ച കോടതി ,മാര്‍ച്ചില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും ചോദിച്ചു.
മാര്‍ച്ച് തടയാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
---- facebook comment plugin here -----