Connect with us

UDF MP PROTEST

കെ റെയില്‍: പാര്‍ലിമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യു ഡി എഫ്. എം പിമാരെ പോലീസ് തടഞ്ഞു, കൈയേറ്റം ചെയ്തു

ഡീന്‍ കുര്യാക്കോസിനെയും രമ്യാ ഹരിദാസിനെയും ഹൈബി ഈഡനെയും കൈയേറ്റം ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | കെ റെയിലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള യു ഡി എഫ്. എം പിമാരെ ഡൽഹി പോലീസ് തടഞ്ഞു. വിജയ്ചൗക്കില്‍ നിന്ന് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് പോകുകയായിരുന്നു എം പിമാര്‍. എന്നാല്‍, ബാരിക്കേഡ് വെച്ച് എം പിമാരെ തടയുകയായിരുന്നു.

എം പിമാര്‍ ബാരിക്കേഡ് മറികടന്ന് എത്തിയപ്പോഴാണ് പോലീസ് ബലംപ്രയോഗിച്ചത്. ഇതിനിടെ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഡീന്‍ കുര്യാക്കോസിനെയും രമ്യാ ഹരിദാസിനെയും ഹൈബി ഈഡനെയും കൈയേറ്റം ചെയ്തു. തന്റെ മുഖത്തടിച്ചതായി ഹൈബി പറഞ്ഞു.

പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് എം പിമാര്‍ ഒന്നിച്ചെത്തിയത്. അതേസമയം, തടഞ്ഞതിനും കൈയേറ്റം ചെയ്തതിനും അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്പീക്കര്‍ക്ക് പരാതിയും നല്‍കി. ചോദ്യോത്തരവേളക്ക് ശേഷം 12 മണിക്ക് അവകാശ ലംഘന നോട്ടീസ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.