Connect with us

Kannur

ജോൺ ബ്രിട്ടാസിൻ്റെ മാതാവ് നിര്യാതയായി

സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്‌ച വൈകുന്നേരം

Published

|

Last Updated

കണ്ണൂർ | രാജ്യസഭാംഗം ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95) നിര്യാതയായി. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ) കുടുംബാഗമായിരുന്നു. സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിക്ക് സെന്റ്. അഗസ്‌റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ നടക്കും.

ഭർത്താവ്: പരേതനായ പൈലി (പാപ്പച്ചൻ). മറ്റുമക്കൾ: സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി (ദുബൈ). മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).

---- facebook comment plugin here -----

Latest