Connect with us

International

ചൈനയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കാന്‍ രംഗത്തുവരും: ജോ ബൈഡന്‍

തായ്വാന്‍ വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകള്‍ നടത്തണമെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് അമേരിക്ക-ചൈന ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Published

|

Last Updated

ബാല്‍ട്ടിമോര്‍| ചൈനയ്ക്കെതിരായ തായ്‌വാന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തെത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വിഷയത്തില്‍ ദീര്‍ഘകാലമായി അമേരിക്ക തുടര്‍ന്നുവന്നിരുന്ന മൗനം വെടിഞ്ഞാണ് ചൈനയില്‍ നിന്ന് തായ്വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സി.എന്‍.എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തായ്‌വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ബൈഡന്റെ മറുപടി. ബീജിങില്‍ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മര്‍ദം നേരിടുന്ന തായ്വാനെ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിബദ്ധതരാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

തായ്‌വാന് സൈനികവും രാഷ്ട്രീയവുമായ സഹായം നല്‍കിയിരുന്നെങ്കിലും വിഷയത്തില്‍ പരസ്യ പ്രഖ്യാപനങ്ങള്‍ അമേരിക്ക നടത്തിയിരുന്നില്ല. ആദ്യമായാണ് ചൈനയില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കാന്‍ രംഗത്തെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്.

അതേസമയം ബൈഡന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധവുമായി ചൈന രംഗത്തെത്തി. സുപ്രധാനമായ വിഷയങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും വരുത്താന്‍ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകള്‍ നടത്തണമെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് അമേരിക്ക-ചൈന ബന്ധത്തെയും തായ്‌വാന്‍ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

 

Latest