Connect with us

isro

ചരിത്രത്തിലേക്ക് കുതിച്ച് ഐ എസ് ആര്‍ ഒ; പ്രഥമ വാണിജ്യ വിക്ഷേപണം വിജയകരം

ഇതോടെ ആഗോള വാണിജ്യ വിക്ഷേപണ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ കൂടിയെത്തി.

Published

|

Last Updated

ശ്രീഹരിക്കോട്ട | ബഹിരാകാശ വിക്ഷേപണ ദൗത്യത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ). പ്രഥമ വാണിജ്യ വിക്ഷേപണം നടത്തിയാണ് ഐ എസ് ആര്‍ ഒ ചരിത്രം രചിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്ന് അര്‍ധ രാത്രി 12.07ന് കരുത്തേറിയ പേടകം എല്‍ വി എം 3- എം2 ആണ് ഉപഗ്രഹങ്ങളെയും വഹിച്ച് ബഹിരാകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയത്.

എല്‍ വി എം3യെന്ന പേടകത്തില്‍ വെണ്‍വെബിൻ്റെ 36 ഉപഗ്രഹങ്ങളാണുള്ളത്. വിദേശ കമ്പനിയായ വണ്‍വെബിന്റെ ഉപഗ്രഹങ്ങളാണ് ഇസ്‌റോ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്. ഇതോടെ ആഗോള വാണിജ്യ വിക്ഷേപണ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ കൂടിയെത്തി.