Connect with us

International

ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ യു.എസിലെത്താം; റിപ്പോര്‍ട്ട്

ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്ക് നവംബര്‍ 30 മുതല്‍ പുതിയ സംവിധാനത്തിനായി അപേക്ഷ നല്‍കാമെന്നാണ് അറിയിപ്പ്.

Published

|

Last Updated

ന്യൂയോര്‍ക്ക്|ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്ക് ഇനി വിസയില്ലാതെ യു.എസിലേക്ക് യാത്ര ചെയ്യാം. 90 ദിവസം വരെയാണ് യു.എസിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക. നേരത്തെ നവംബര്‍ 30 മുതല്‍ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് യു.എസ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നേരത്തെ ആക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസിലേക്ക് വരാന്‍ വിസ വേണ്ടാത്ത രാജ്യങ്ങളില്‍ ഇസ്‌റാഈലിനെയും ഉള്‍പ്പെടുത്താന്‍ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു.

40 ഓളം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് യു.എസിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്ക് നവംബര്‍ 30 മുതല്‍ പുതിയ സംവിധാനത്തിനായി അപേക്ഷ നല്‍കാമെന്നാണ് അറിയിപ്പ്. ബയോമെട്രിക് പാസ്‌പോര്‍ട്ടുള്ള ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. 21 ഡോളറാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഫീസ്. 90 ദിവസത്തിലധികം അവര്‍ രാജ്യത്ത് തങ്ങരുതെന്നും ചട്ടമുണ്ട്.

അതേസമയം, ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ യു.എസിലേക്ക് പ്രവേശനം അനുവദിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.