Uae
ഡി പി വേൾഡ് ചെയർമാനായി ഈസ കാസിമിനെ നിയമിച്ചു
യുവരാജ് നാരായൺ ഗ്രൂപ്പ് സി ഇ ഒ
ദുബൈ | ലോകത്തെ പ്രമുഖ ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ ഡി പി വേൾഡിന്റെ ചെയർമാനായി ഈസ കാസിമിനെയും ഗ്രൂപ്പ് സി ഇ ഒയായി യുവരാജ് നാരായണിനെയും നിയമിച്ചു. വെള്ളിയാഴ്ചയാണ് ഗ്രൂപ്പ് ഈ നിർണായക നേതൃമാറ്റം പ്രഖ്യാപിച്ചത്. നിലവിൽ ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി ഐ എഫ് സി) ഗവർണറായും ബോർസ ദുബൈ ചെയർമാനായും പ്രവർത്തിക്കുന്ന ഈസ കാസിം സാമ്പത്തിക കാര്യങ്ങളിൽ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിത്വമാണ്.
2004 മുതൽ ഡി പി വേൾഡിന്റെ ഭാഗമായ യുവരാജ് നാരായൺ 2005 മുതൽ ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. കമ്പനിയുടെ ആഗോള വിപുലീകരണത്തിലും വിതരണ ശൃംഖലയുടെ ശാക്തീകരണത്തിലും നിർണായക പങ്ക് വഹിച്ചയാളാണ് ഈ ഇന്ത്യക്കാരൻ. ദീർഘകാലമായി അഹ്്മദ് ബിൻ സുലായം ആയിരുന്നു ഈ പദവിയിൽ.
പുതിയ നിയമനങ്ങൾ കമ്പനിയുടെ സുസ്ഥിരമായ വളർച്ചക്കും ദുബൈയുടെ ആഗോള വ്യാപാര പദവി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ഡി പി വേൾഡ് അധികൃതർ പറഞ്ഞു.
അതേസമയം, പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാനായി അബ്ദുല്ല ബിൻ ദമിതാനെ നിയമിച്ചുകൊണ്ട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവിട്ടു.

---- facebook comment plugin here -----