Connect with us

Kerala

തൃശൂര്‍ പൂരം കലക്കല്‍: അന്നത്തെ ജില്ലാ കലക്ടറെ ഒന്നാം പ്രതിയാക്കണം; വി എസ് സുനില്‍ കുമാര്‍

സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനില്‍കുമാര്‍

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ചില ആളുകള്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് പൂരം അലങ്കോലപ്പെടുത്തിയെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഒന്നാം  പ്രതിയാവേണ്ടത് അന്നത്തെ ജില്ലാ കലക്ടര്‍ ആയിരുന്നു. മന്ത്രിമാരോ എംഎല്‍എമാരോ അങ്ങോട്ട് വരേണ്ടതില്ലെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞത്. പൂരം കലക്കലിന് പിന്നില്‍ ആര്‍എസ്എസുകാരും ബിജെപിക്കാരുമുണ്ടെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിനാണ് ഉത്തരവാദിത്വമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളുകയാണ് തൃശൂരിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍. അതേസമയം സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് എന്ന് ഡിസിസി പ്രസിഡണ്ട് ജോസഫ് ടജറ്റ് ആരോപിച്ചു. റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പൂരം കലക്കിയത് പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് എന്ന് ആവര്‍ത്തിക്കുകയാണ് തൃശ്ശൂര്‍ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്.

 

 

Latest