Uae
ഇസ്ലാമിക പൈതൃക പട്ടികയിൽ ഷാർജയിലെ നാല് പുരാവസ്തു കേന്ദ്രങ്ങൾ കൂടി
വെങ്കലയുഗം മുതൽ സൈനിക വാസ്തുവിദ്യ വരെയുള്ള വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.
ഷാർജ | ഇസ്ലാമിക് വേൾഡ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ഇസെസ്‌കോ) പൈതൃക പട്ടികയിൽ ഷാർജയിലെ നാല് പ്രധാന പുരാവസ്തു കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി. ഷാർജ ആർക്കിയോളജി അതോറിറ്റിയാണ് ഈ സുപ്രധാന നേട്ടം പ്രഖ്യാപിച്ചത്. വെങ്കലയുഗം മുതൽ സൈനിക വാസ്തുവിദ്യ വരെയുള്ള വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.
വെങ്കലയുഗത്തിലെ ചെമ്പ് ഖനനത്തിന്റെ ചരിത്രപരമായ പ്രാധാന്യമുള്ള പ്രദേശമായ വാദി അൽ ഹെലോ, ആദ്യകാല മനുഷ്യവാസത്തിന്റെ നിർണായക തെളിവുകൾ നൽകുന്ന ചരിത്രാതീത പ്രദേശമായ അൽ ഫയ, പർവത പൈതൃക ലാൻഡ്മാർക്കുകൾ കൊണ്ട് ശ്രദ്ധേയമായ ചരിത്രപ്രസിദ്ധമായ ഇടമായ അൽ നഹ്്വ, മേഖലയിലെ സൈനിക വാസ്തുവിദ്യയുടെയും പ്രതിരോധ സംവിധാനങ്ങളുടെയും വികസനത്തെ പ്രതിഫലിപ്പിക്കുന്ന സ്മാരകങ്ങളായ ഖോർ ഫക്കാൻ ഗോപുരങ്ങളും കോട്ടകൾ എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ പൈതൃക കേന്ദ്രങ്ങൾ.
മനുഷ്യ പൈതൃകം സംരക്ഷിക്കുന്നതിൽ ഷാർജ ഭരണകൂടം പുലർത്തുന്ന തന്ത്രപരമായ കാഴ്ചപ്പാടിന്റെ വിജയമാണിതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഈസ്സ യൂസുഫ് പറഞ്ഞു. ആഗോള സാംസ്‌കാരിക ഭൂപടത്തിൽ ഇത് ശാസ്ത്രീയ ഗവേഷണങ്ങൾക്കും സാംസ്‌കാരിക വിനോദസഞ്ചാരത്തിനും വലിയ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---- facebook comment plugin here -----