Connect with us

International

അന്താരാഷ്ട്ര ഖുര്‍ആന്‍ സിമ്പോസിയം: ഡോ. അസ്ഹരി മലേഷ്യയില്‍

ലോകത്തെ പ്രമുഖ പണ്ഡിതന്മാരും ചിന്തകന്മാരും പങ്കെടുക്കുന്ന സിമ്പോസിയത്തില്‍ എക്‌സിക്യൂട്ടീവ് പ്രഭാഷണത്തിന് വേണ്ടിയാണ് ഡോ. അസ്ഹരി ക്ഷണിക്കപ്പെട്ടത്.

Published

|

Last Updated

കോലാലമ്പൂര്‍| മലേഷ്യന്‍ പ്രധാന മന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഡെവലപ്‌മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വേള്‍ഡ് ഹോളി ഖുര്‍ആന്‍ സിമ്പോസിയം 2025 ല്‍ പങ്കെടുക്കുന്നതിനായി ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാമും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മലേഷ്യയിലെത്തി. തലസ്ഥാനമായ കോലാലമ്പൂരില്‍ വെച്ച് നടക്കുന്ന സിമ്പോസിയം, ഖുര്‍ആനെ ആശ്ലേഷിക്കുക, നാഗരികതയില്‍ ഇടപെടുക (Embracing the Quran, Engaging in Civilization) എന്ന പ്രമേയത്തെ ചര്‍ച്ച ചെയ്യും.

ഓഗസ്റ്റ് 7 വ്യാഴാഴ്ചയാണ് പരിപാടി നടക്കുക. ലോകത്തെ പ്രമുഖ പണ്ഡിതന്മാരും ചിന്തകന്മാരും പങ്കെടുക്കുന്ന പരിപാടിയില്‍ എക്‌സിക്യൂട്ടീവ് പ്രഭാഷണത്തിന് വേണ്ടിയാണ് ഡോ. അസ്ഹരി ക്ഷണിക്കപ്പെട്ടത്. ‘മര്‍കസ് നോളജ് സിറ്റി: നാഗരികതയുടെ നിര്‍മാണത്തില്‍ ഖുര്‍ആനിക മൂല്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മാതൃക’ എന്ന വിഷയത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രഭാഷണം. ഖുര്‍ആനിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട നഗരമെന്ന നിലയില്‍ മര്‍കസ് നോളജ് സിറ്റിയെ തേടിയെത്തുന്ന ആഗോള അംഗീകാരങ്ങളുടെ തുടര്‍ച്ചയായാണ് ഈ അവസരത്തെ കാണുന്നതെന്ന് അസ്ഹരി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest