Connect with us

Saudi Arabia

സഊദിയിലെ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു

ലെബനനിലെ ഇന്ത്യൻ അംബാസഡറായിരുന്നു

Published

|

Last Updated

റിയാദ് | സഊദിയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. സുഹെൽ അജാസ് ഖാൻ ചുമതലയേറ്റു. റിപ്പബ്ലിക് ഓഫ് ലെബനനിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചുവരികയായിരുന്നു. സഊദി പ്രോട്ടോക്കോൾ കാര്യങ്ങളുടെ ആക്ടിംഗ് അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽ സെമാരിക്ക് യോഗ്യതാ പത്രങ്ങളുടെ പകർപ്പ് സമർപ്പിച്ചു.
ഇന്ത്യൻ ഫോറിൻ സർവീസിലെ 1997 ബാച്ചിലെ അംഗമായ ഖാൻ തൻ്റെ നയതന്ത്ര ജീവിതത്തിൻ്റെ ഭൂരിഭാഗവും മിഡിൽ ഈസ്റ്റിലാണ് ചെലവഴിച്ചത്. ഇത്  മൂന്നാം തവണയാണ് ഡോ. സുഹെൽ അജാസ് ഖാൻ സഊദിയിലെത്തുന്നത്. നേരത്തെ ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ കോൺസലായി  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 നും 2019 നും ഇടയിൽ റിയാദിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ആയിരുന്ന അദ്ദേഹം അംബാസഡർ പദവി വഹിച്ചിരുന്നു. 2019ലാണ്  ബെയ്റൂത്തിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്.
ഈജിപ്ത്, സിറിയ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ വിവിധ പദവികളിലും വിദേശകാര്യ മന്ത്രാലയത്തിൽ, പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്