saaf cup football
സാഫ് കപ്പ്; ഇന്ത്യക്ക് എട്ടാം കിരീടം
മത്സരത്തില്‍ നേപ്പാളിനെതിരെ ഒരു ഗോള്‍ നേടിയതോടെ അന്താരാഷ്ട്രാ ഫുട്‌ബോളില്‍ ഗോള്‍ നേട്ടത്തില്‍ ഛേത്രി മെസ്സിക്കൊപ്പം എത്തി

മാലിദ്വീപ് | സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് എട്ടാം കിരീടം. ഫൈനലില്‍ നേപ്പാളിനെ 3-0 ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. ഇന്ത്യക്കായി സുനില്‍ ഛേത്രിയും സുരേഷ് സിംഗും സഹലും ഓരോ ഗോളുകള്‍ വീതം നേടി.
രണ്ടാം പകുതിയില്‍ ഇന്ത്യക്കായി 49-ാം മിനിറ്റിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയുടെ ഗോളിന് പിന്നാലെ അടുത്ത മിനിറ്റില്‍ തന്നെ സുരേഷ് സിംഗ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു. അവസാന നിമിഷം ഇഞ്ചുറി ടൈമിലാണ് സഹല്‍ ഇന്ത്യയുടെ വിജയ ഗേള്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ നേപ്പാളിനെതിരെ ഒരു ഗോള്‍ നേടിയതോടെ അന്താരാഷ്ട്രാ ഫുട്‌ബോളില്‍ ഗോള്‍ നേട്ടത്തില്‍ ഛേത്രി മെസ്സിക്കൊപ്പം എത്തി. അന്താരാഷ്ട്രാ മത്സരങ്ങളില്‍ രണ്ട് പേരും രാജ്യത്തിനായി 80 വീതം ഗോളുകളാണ് നേടിയത്.