Connect with us

Uae

ഇന്ത്യ - യു എ ഇ പാർട്‌ണേഴ്സ് ഇൻ പ്രോഗ്രസ് കോൺക്ലേവ് മെയ് 15ന്

കോൺക്ലേവ് ദുബൈ ദി പാമിലെ താജ് എക്‌സോട്ടിക്കയിൽ നടക്കും.

Published

|

Last Updated

ദുബൈ|ഇന്ത്യ – യു എ ഇ പാർട്‌ണേഴ്സ് ഇൻ പ്രോഗ്രസ് കോൺക്ലേവ് മെയ് 15 ന് ദുബൈ ദി പാമിലെ താജ് എക്‌സോട്ടിക്കയിൽ നടക്കും.  ഇന്ത്യയിലെ പ്രമുഖ മൾട്ടി – പ്ലാറ്റ്ഫോം മീഡിയ ഓർഗനൈസേഷനായ ഇന്ത്യാ ടുഡേ ഗ്രൂപ്പാണ് സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെ രക്ഷാകർതൃത്വമുണ്ട്. 2023ൽ സ്ഥാപിതമായ ഔദ്യോഗിക സംയുക്ത ചേംബറായ യു എ ഇ ഇന്ത്യ ബിസിനസ് കൗൺസിൽ – യു എ ഇ ചാപ്റ്ററുമായി (യു ഐ ബി സി – യു സി) സഹകരിച്ചാണ് പരിപാടി.

ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഇന്ത്യ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് കോൺക്ലേവ്. സന്ദർശന സമയത്ത് നിരവധി നിർണായക കരാറുകളിൽ ഒപ്പുവെച്ചു. യു എ ഇ – ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലും ദുബൈ ഹെൽത്തും തമ്മിലുള്ള ഒരു ധാരണാപത്രവും അവയിൽ ഉൾപ്പെടുന്നു. ഇതൊക്കെ അവലോകനം ചെയ്യും.

 

Latest