Kerala
കളിക്കുന്നതിനിടെ തലയില്‍ പാത്രം കുടുങ്ങി; കണ്ണൂരില്‍ രണ്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി
അഗ്‌നിരക്ഷാ സേനയാണ് പാത്രം മുറിച്ചുനീക്കിയത്
കണ്ണൂര്‍ | കളിക്കുന്നതിനിടെ തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷയായി മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേന. കുറ്റിയാട്ടൂര്‍ വടുവന്‍കുളം സ്വദേശിയായ രണ്ട് വയസ്സുകാരന്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ ചട്ടി കുടുങ്ങിയത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഉടന്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ അഗ്‌നി രക്ഷാനിലയത്തിലെത്തിച്ചു. കുട്ടിക്ക് യാതൊരു പരുക്കുമേല്‍ക്കാതെ തന്നെ പാത്രം മാറ്റി.







