National
ക്ഷമ പരീക്ഷിക്കരുത്; പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ
പാക് ഭീകരതക്ക് ഇന്ത്യ നല്‍കിയത് കൃത്യമായ മറുപടി

ന്യൂഡല്‍ഹി | പാക് ഭീകരവാദത്തിന് ഇന്ത്യ കൃത്യമായ മറുപടിയാണ് നല്‍കിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്. ഇന്ത്യ യുദ്ധമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രകോപനമുണ്ടാക്കി പാകിസ്താന്‍ ക്ഷമ പരീക്ഷിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പാകിസ്താൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരരുടെ കേന്ദ്രങ്ങളായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പരിമിത നാശനശ്ടങ്ങളേ വരുത്തിയുള്ളൂ. നൂറ് പാക് ഭീകരരെ കൊലപ്പെടുത്തി. ഒമ്പത് പ്രതിരോധ ക്യാമ്പുകള്‍ നിര്‍വീര്യമാക്കി. സൈന്യത്തെ അഭിനന്ദിക്കുന്നു. സാങ്കേതികതയിലെ മുന്നേറ്റം ആക്രണത്തില്‍ നിര്‍ണായകമായി. പ്രതിരോധ മേഖലയുടെ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി.
ഇന്ത്യക്ക് അതിനൂതനമായ യുദ്ധോപകരണങ്ങളുണ്ട്. പ്രതിരോധ പരമാധികാരം എന്നതായിരുന്നു ഫോര്‍മുല. നീക്കങ്ങളെല്ലാം പ്രധാനമന്ത്രി മോദിയുടെ മേല്‍നോട്ടത്തിലായിരുന്നെന്നും മന്ത്രി പറഞ്ഞു.