Connect with us

National

ബ്ലാക്ക് ഔട്ട്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ നാളെ രാവിലെ വരെ ഇരുളിലാകും

അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ്

Published

|

Last Updated

ചണ്ഡീഗഡ് | പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇന്ന് രാത്രി ഒമ്പത് മുതല്‍ നാളെ രാവിലെ അഞ്ച് മണി വരെ പൂര്‍ണമായും വിളക്കുകള്‍ അണച്ചിടും. ലൈറ്റുകള്‍ അണച്ച് വ്യോമാക്രമണം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്ലാക്ക് ഔട്ട്.

പഞ്ചാബിലെ അതിര്‍ത്തി മേഖലയില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഫിറോസ് ഫോര്‍ സെക്ടറില്‍ ആണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ് പാകിസ്താന്‍. കുപ്വാര, ബാരാമുള്ള, ഉറി, അഖിനൂര്‍ മേഖകളില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിയുതിര്‍ത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചു.

നിയന്ത്രണരേഖയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ സേനാ വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളെ അതിര്‍ത്തിയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കരസേന മേധാവി അതിര്‍ത്തിയിലെ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

Latest