Connect with us

Kerala

കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം; സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ്

കെ സുധാകരൻ എ ഐ സി സി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

Published

|

Last Updated

തിരുവനന്തപുരം | ഒടുവില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരം. സണ്ണി ജോസഫിനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. അടൂർ പ്രകാശിനെ യു ഡി എഫ് കൺവീനറായും തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പെട്ടെന്നുള്ള നേതൃമാറ്റം.

ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ സുധാകരന്‍ രംഗത്തെത്തുമെന്ന ആശങ്ക കോണ്‍ഗ്രസ്സിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറിയിലേക്കുള്ള സാധ്യത കണക്കിലെടുത്ത് എ ഐ സി സി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി കെ സുധാകരനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പുകളെ ഒന്നിച്ച് നേരിടാനുള്ളതിന് പറ്റിയ നേതൃത്വത്തെയാണ് കെ പി സി സിയിലുൾപ്പെടുത്തിയത്.

നല്ല തീരുമാനമാണെന്നും യു ഡി എഫിന്റെ തിരിച്ചുവരവിന് എല്ലാവരും ഒരുമിച്ച് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.