Kerala
സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിനിക്ക്
മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്.

മലപ്പുറം | സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു.വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലു ദിവസത്തിലേറയായി പനി ഉള്‍പ്പെടെയുള്ള നിപ രോഗലക്ഷണങ്ങളോടെയാണ് യുവതി ചികിത്സയില്‍ കഴിഞ്ഞിരുന്നത്.തുടന്ന് സ്രവം പരിശോധനക്കയക്കുകയായിരുന്നു. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായതോടെയാണ് നിപ സ്ഥിരീകരിച്ചത്.
ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.
2018 മെയിൽ പേരാമ്പ്രയിലാണ് നിപ വൈറസ് ആദ്യമായി സംസ്ഥാനത്ത് സ്ഥീരികരിച്ചത്. രണ്ട് മാസത്തിനുള്ളിൽ 18 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2019 ജൂൺ 4ന് കൊച്ചിയിൽ 23 വയസുള്ള ഒരു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പിന്നീട് സുഖം പ്രാപിച്ചു.2021 സെപ്റ്റംബർ 5ന് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് 12 വയസുള്ള ആൺകുട്ടി നിപ ബാധിച്ച് മരിച്ചു.
2023 ഓഗസ്റ്റിലും സെപ്‌തംബറിലും കുറ്റ്യാടിയിൽ രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. 2024 ജൂലൈ 21ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 വയസുള്ള ആൺകുട്ടി മരിച്ചതാണ് കേരളത്തിൽ അവസാനമായി റിപ്പോർട്ട് ചെയ്‌ത നിപ മരണം.