National
ആഗോള പാല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്: കേന്ദ്രമന്ത്രി
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ പാല്‍ ഉല്‍പ്പാദനം അമ്പത്തിയൊന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി| 2021-22 വര്‍ഷത്തില്‍ ആഗോള പാല്‍ ഉല്‍പ്പാദനത്തിന്റെ ഇരുപത്തിനാല് ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരമേഖല മന്ത്രി പര്‍ഷോത്തം രൂപാല. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കോര്‍പ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാബേസിന്റെ വിവരം അനുസരിച്ചാണ് മന്ത്രിയുടെ വിലയിരുത്തല്‍. ഇരുപത്തിനാല് ശതമാനവും സംഭാവന ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പാല്‍ ഉത്പാദക രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി രേഖാമൂലം പറഞ്ഞു.
2014-15, 2021-22 വര്‍ഷങ്ങളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ പാല്‍ ഉല്‍പ്പാദനം അമ്പത്തിയൊന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22 വര്‍ഷത്തില്‍ ഇരുപത്തിരണ്ട് കോടി ടണ്ണായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിനായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, സംഘടിത സംഭരണം, സംസ്‌കരണം, വിപണനം എന്നിവയുടെ വിഹിതം വര്‍ധിപ്പിക്കുക എന്നിവയാണ് ക്ഷീര വികസനത്തിനായുള്ള ദേശീയ പരിപാടി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.