Connect with us

operation sindoor

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം രാജ്യത്തിൻ്റെ കരുത്ത് വിളംബരം ചെയ്യുന്നത്: കാന്തപുരം

സുരക്ഷക്കും അഖണ്ഡതക്കും ഒരുമിച്ചു നില്‍ക്കാം

Published

|

Last Updated

കോഴിക്കോട് | ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതോടൊപ്പം മനുഷ്യത്വത്തോടുള്ള നമ്മുടെ എക്കാലത്തേയും കടമയും കടപ്പാടും കൂടി ബോധ്യപ്പെടുത്തുന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

കശ്മീര്‍ ഉള്‍പ്പെടെ സൗത്ത് ഏഷ്യയില്‍ അശാന്തി പടര്‍ത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ഇന്ത്യയുടെ നീക്കങ്ങള്‍ പ്രേരകമാകും. നയതന്ത്രപരമായ നിലപാടുകളിലൂടെയും നടപടികളിലൂടെയും ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതല്‍ വിപുലവും ഫലപ്രദവുമാക്കാന്‍ ഇന്ത്യക്ക് കഴിയുകയും ചെയ്യും. ആ നിലക്കുള്ള കൂടുതല്‍ പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാനും ഇന്ത്യക്ക് സാധിക്കട്ടെ. ഈ പരിശ്രമങ്ങളെ പിന്തുണക്കാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പൗരന്മാര്‍ എന്ന നിലയില്‍ ഇന്ത്യയുടെ സുരക്ഷക്കും ഐക്യത്തിനും അഖണ്ഡതക്കുമായി നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാമെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.