Kerala
തമിഴ്‌നാട്ടില്‍ അര്‍ധരാത്രി സര്‍ക്കാര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി മലയാളി അധ്യാപിക
സ്വകാര്യ കോളജ് അധ്യാപിക സ്വാതിഷക്കാണ് ദുരനുഭവമുണ്ടായത്. സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
ചെന്നൈ | തമിഴ്‌നാട്ടില്‍ മലയാളി യുവതിയെ അര്‍ധരാത്രി സര്‍ക്കാര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. സ്വകാര്യ കോളജ് അധ്യാപിക സ്വാതിഷക്കാണ് ദുരനുഭവമുണ്ടായത്.
ചെന്നൈയിലേക്കു വരുന്നതിനിടെയാണ് സ്വാതിഷയെ നടുറോഡില്‍ ഇറക്കിവിട്ടത്. സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്‌തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടിയെന്നും സ്വാതിഷ പറഞ്ഞു.
---- facebook comment plugin here -----