Connect with us

International

റഷ്യയില്‍ ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

30 പേര്‍ക്ക് പരുക്കേറ്റു. ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്സ്‌കിയിലാണ് അപകടമുണ്ടായത്.

Published

|

Last Updated

മോസ്‌കോ | റഷ്യയില്‍ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്സ്‌കിയിലാണ് ട്രെയിന്‍ പാളം തെറ്റി അപകടമുണ്ടായത്.

മോസ്‌കോ-ക്ലിമോ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള പാലം തകര്‍ന്ന് ട്രാക്കിലേക്ക് വീണതാണ് അപകടത്തിന് ഇടയാക്കിയത്.

തകര്‍ന്ന പാലത്തില്‍ നിന്നുള്ള കോണ്‍ക്രീറ്റിന് ഇടയില്‍ കുടുങ്ങി ട്രെയിനിന്റെ ബോഗികള്‍ പിളര്‍ന്നു.

 

---- facebook comment plugin here -----

Latest