Connect with us

bus accident

കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് പൊട്ടിവീണു

വൈദ്യുതിയില്ലാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Published

|

Last Updated

എറണാകുളം| കൊച്ചി മരടില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് പൊട്ടിവീണു. താഴ്ന്ന് കിടന്ന വൈദ്യുത കേബിള്‍ ബസിന്റെ മുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് പോസ്റ്റ് പൊട്ടിവീണത്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് വൈദ്യുതിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

രാവിലെ തൃപ്പുണിത്തുറയിലെ ഒരു സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ബസാണ് അപടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ബസില്‍ എട്ട് കുട്ടികളാണുണ്ടായിരുന്നത്. ബസിന്റെ പുറകുവശത്തേക്കാണ് പോസ്റ്റ് വീണത്. കുട്ടികളെല്ലാം മുന്‍ഭാഗത്ത് ഇരുന്നതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.