Connect with us

National

ഡല്‍ഹിയില്‍ റീല്‍ ഷൂട്ട് ചെയ്യാന്‍ മേല്‍പ്പാലത്തില്‍ കാര്‍ നിര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തി ; 36000 രൂപ പിഴയിട്ട് പോലീസ്

ഡല്‍ഹി പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ തിരക്കേറിയ റോഡില്‍ ഇന്‍സ്റ്റഗ്രാം റീല്‍ ഷൂട്ട് ചെയ്യാന്‍ കാര്‍ നിര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തിയതിന് 36000 രൂപ പിഴയിട്ട് പോലീസ്. പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹനമോടിച്ച പ്രദീപ് ധാക്കക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. പോലീസിനെ ആക്രമിച്ചതിന് പ്രദീപ് ധാക്കയെ അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ തിരക്കേറിയ മേല്‍പ്പാലത്തില്‍ വാഹനം നിര്‍ത്തിയ വീഡിയോ പ്രദീപ് ധാക്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൂടാതെ ഡോര്‍ തുറന്ന് വാഹനമോടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. കൂടാതെ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് തീയിടുന്നതായും പ്രദീപ് വീഡിയോ ചെയ്തിരുന്നു.

പിന്നാലെ പ്രദീപ് ധാക്കയെ പരിഹസിച്ച് ഡല്‍ഹി പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ചു.