Kerala
ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് മടങ്ങവെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
വീട്ടിലേക്കു മടങ്ങവെ വഴിയില്‍വച്ച് ചിലര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്

ആലപ്പുഴ | സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സ്‌കൂള്‍ തുറന്ന ദിവസം തന്നെയാണ് എടത്വ മുട്ടാറില്‍ 15 വയസ്സുകാരി പീഡനത്തിനിരയായത്.
സ്‌കൂളില്‍നിന്നു തിങ്കളാഴ്ച ഉച്ചക്കു വീട്ടിലേക്കു മടങ്ങവെ വഴിയില്‍വച്ച് ചിലര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. സംഭവത്തില്‍ രാമങ്കരി പോലീസ് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----