Connect with us

Educational News

കോട്ടയം ഐ ഐ ഐ ടി; 13 ഒഴിവുകൾ

ജൂനിയർ ടെക്‌നീഷ്യൻ- ആറ് ഒഴിവ്, ലെവൽ മൂന്ന് ആണ് ശമ്പള സ്‌കെയിൽ.

Published

|

Last Updated

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ അധ്യാപക- അനധ്യാപക തസ്തികയിലെ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ടെക്‌നീഷ്യൻ- ആറ് ഒഴിവ്, ലെവൽ മൂന്ന് ആണ് ശമ്പള സ്‌കെയിൽ. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. 32 വയസ്സ് കവിയരുത്.

എം ടി എസ്- നാല് ഒഴിവ്. ശമ്പള സ്‌കെയിൽ ലെവൽ മൂന്ന്. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഐ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. 32 വയസ്സ് കവിയരുത്. ജൂനിയർ എൻജിനീയർ സിവിൽ- ഒരു ഒഴിവ്. ശമ്പള സ്‌കെയിൽ ലെവൽ ആറ്. ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിംഗ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 37 കവിയരുത്.

ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ട്- ഒരു ഒഴിവ്. ശമ്പള സ്‌കെയിൽ ലെവൽ ആറ്. ബന്ധപ്പെട്ട മേഖലയിലുള്ള ബി ഇ അല്ലെങ്കിൽ ബി ടെക് അല്ലെങ്കിൽ എം എസ് സി അല്ലെങ്കിൽ എം സി എ, അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും. പ്രായം 37 കവിയരുത്.
ഡെപ്യൂ ട്ടി രജിസ്ട്രാർ- ഒരു ഒഴിവ്. ശമ്പള സ്‌കെയിൽ ലെവൽ 12. ബിരുദാനന്തര ബിരുദം/തത്തുല്യം, അസ്സിസ്റ്റന്റ് രജിസ്ട്രാർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 50 കവിയരുത്.

പരീക്ഷ, അപേക്ഷ

എഴുത്തുപരീക്ഷ, സാങ്കേതിക വിജ്ഞാന പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 22. വിവരങ്ങൾക്ക് www.iiitkottayam.ac.in.

 

---- facebook comment plugin here -----