Connect with us

Kerala

ഐസിഎസ്സി പത്ത്, പ്ലസ്ടു ഫലം പ്രഖ്യാപിച്ചു

രണ്ടര ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

Published

|

Last Updated

തിരുവനന്തപുരം| ഐസിഎസ്സി പത്ത്, പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.94% ആണ് ദേശീയ വിജയശതമാനം. രണ്ടര ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 99.97% ആണ് കേരളത്തിലെ വിജയശതമാനം.

പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 99.21% പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ആണ്‍കുട്ടികളില്‍ 98.71 ശതമാനം പേരും വിജയിച്ചു. കൂടാതെ പത്താം ക്ലാസ്സില്‍ 9 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.

പ്ലസ്ടു പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 98.01 ശതമാനം പേരും വിജയിച്ചു. ആണ്‍കുട്ടികളില്‍ 95.96% ശതമാനം പേരും വിജയം നേടിയിട്ടുണ്ട്.

Latest