Malappuram
ഐ സി എസ് അക്കാദമി ന്യൂ ബ്ലോക്ക് ശിലാസ്ഥാപനം നടത്തി
പുതിയ സംരംഭമായ ന്യു ബ്ലോക്കിൽ കാന്റീൻ, ഹോസ്റ്റൽ, കോൺഫ്രൻസ് ഹാൾ, റീഡിംഗ് ഹബ്, ഗസ്റ്റ് ഹൗസ് അടങ്ങിയ ബഹുനില കെട്ടിടമാണ് സജീകരിക്കുന്നത്.

മഞ്ചേരി | മഞ്ഞപ്പറ്റ ഐ സി എസ് അക്കാദമി ന്യൂ ബ്ലോക്കിന്റെ ശിലാസ്ഥാപനം ബദ്റുസാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിച്ചു. പുതിയ സംരംഭമായ ന്യു ബ്ലോക്കിൽ കാന്റീൻ, ഹോസ്റ്റൽ, കോൺഫ്രൻസ് ഹാൾ, റീഡിംഗ് ഹബ്, ഗസ്റ്റ് ഹൗസ് അടങ്ങിയ ബഹുനില കെട്ടിടമാണ് സജീകരിക്കുന്നത്.
വിദ്യാഭ്യാസ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ ഐ സി എസ് അക്കാദമി മസ്ജിദുൽ ഖൈർ, ദഅവ കോളേജ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഹാദിയ അക്കാദമി, മദ്റസകൾ, പള്ളികൾ തുടങ്ങി വിത്യസ്ത സ്ഥാപനങ്ങളാൽ മുന്നേറുകയാണ്.
ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് ഹൈദറലി തങ്ങൾ എടവണ്ണ തുടങ്ങിയ പ്രമുഖർ ശിലാസ്ഥാപന ചടങ്ങിൽ സംബന്ധിച്ചു.