Connect with us

MOFIYA DEATH CASE

മുഖ്യമന്ത്രി പറഞ്ഞത് നടപ്പാക്കുമെന്ന് ഉറപ്പായിരുന്നു; സി ഐയുടെ സസ്‌പെന്‍ഷനില്‍ മോഫിയയുടെ പിതാവ്

സര്‍ക്കാര്‍ ഒപ്പമുണ്ട്; സര്‍ക്കാറിനെതിരെ പോവേണ്ടതില്ല

Published

|

Last Updated

ആലുവ | മകളുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ സി ഐയെ സസ്‌പെന്‍ഡ് ചെയത നടപടിയില്‍ സന്തോഷമുണ്ടെന്ന് മോഫിയ പര്‍വീന്റെ പിതാവ് ദില്‍ഷാദ്. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വ്യക്തമായി. സര്‍ക്കാറിനെതിരെ പോവേണ്ടതില്ലെന്നും ദില്‍ഷാദ് പറഞ്ഞു. സി ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ സംസാരിച്ചപ്പോള്‍ തന്നെ വലിയ ആശ്വാസമായിരുന്നു. അദ്ദേഹം നടപടി ഉറപ്പ് നല്‍കിയിരുന്നു. അത് നടപ്പായി. സി ഐക്ക് എതിരെ നടപടി എടുത്തു. ഇനി അദ്ദേഹത്തിന് എതിരെ നരഹത്യക്ക് കേസെടുക്കണം, മറ്റ് വിഷയങ്ങളില്‍ അന്വേഷണം നടത്തണമെന്നും ദില്‍ഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ കുടുംബവുമായി ബന്ധപ്പെട്ടതിന് പിന്നാലെ ആയിരുന്നു സി ഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. സി ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

 

 

 

Latest