From the Congress to the BJP
ഞാന്‍ ഇനി മോദിയുടെ ചെറിയ ഭടന്‍: ഹാര്‍ദിക് പട്ടേല്‍
ബി ജെ പിയില്‍ ചേര്‍ന്ന ഹാര്‍ദികിനെ സ്വീകരിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ പ്രമുഖരെത്തിയില്ല

ഗാന്ധിനഗര്‍ | താന്‍ ഇനി മോദിക്ക് കീഴിലെ ചെറിയ ഒരു ഭടനായിരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ഹാര്‍ദിക് പട്ടേല്‍. രാജ്യത്തിന്റേയും ദേശത്തിന്റേയും സമൂഹത്തിന്റേയും പൊതു താത്പര്യത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗാന്ധിനഗറിലെ ബി ജെ പി സംസ്ഥാ കമ്മിറ്റി ഓഫീസിലെത്തിയ അംഗത്വം സ്വീകരിച്ച ശേഷമാണ് മുന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റിന്റെ പ്രതികരണം.
എന്നാല്‍ ഗാന്ധിനഗറിലെ ബി ജെ പി ഓഫീസില്‍ പ്രമുഖ നേതാക്കളാരും ഹാര്‍ദിക് പട്ടേലിനെ സ്വീകരിക്കാനെത്തിയില്ല എന്നത് ശ്രദ്ധേയമായി. കടുത്ത ബി ജെ പി വിമര്‍ശകനായിരുന്ന ഹാര്‍ദികിനെ പാര്‍ട്ടിയിലെടുക്കുന്നതില്‍ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഓഫീസിലെത്തിയ അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാവി തൊപ്പിയും ഷാളുമായി സ്വീകരിക്കുകയായിരുന്നു.
പാട്ടീദാര്‍ സമര നേതാവായിരുന്ന ഹാര്‍ദിക് ബി ജെ പിയുടെ കടുത്ത വിമര്‍ശകനായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് തന്നെ. ഇതിന്റെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശനം. താന്‍ ബി ജെ പിയുടേയും ആര്‍ എസ് എസിന്റേയും വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെയാണ് പൊരുതുന്നതെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ കോണ്‍ഗ്രസ് നേതൃത്വുമായി ഉടക്കിയ അദ്ദേഹം ബി ജെ പിയില്‍ ചേക്കേറുകയായിരുന്നു.