Kerala
പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ഹരിപ്പാട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെയും ബന്ധുവായ 13 വയസ്സുകാരനെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് യുവാവ് പമ്പാ നദിയില്‍ മുങ്ങിപ്പോയത്.

പത്തനംതിട്ട | പമ്പയാറ്റില്‍ ബന്ധുക്കളുമൊത്ത് കുളിക്കാനിറങ്ങിയ സംഘത്തിലെ യുവാവ് പമ്പാ നദിയില്‍ മുങ്ങിമരിച്ചു. കായംകുളം കൃഷ്ണപുരം, ചെറുവള്ളി സ്വദേശി വിഷ്ണു (42) ആണ് മരിച്ചത്.
ഒഴുക്കില്‍പ്പെട്ട ഭാര്യയെയും ബന്ധുവായ 13 വയസ്സുകാരനെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് യുവാവ് പമ്പാ നദിയില്‍ മുങ്ങിപ്പോയത്. ഇന്ന് വൈകീട്ട് അഞ്ചോടെ ആറന്‍മുള ചക്കിട്ടപ്പടി മാലക്കര പള്ളിയോട കടവിലാണ് അപകടം.
സംഘത്തിലുണ്ടായിരുന്ന കുട്ടി അദ്വൈത്, ഭാര്യ രേഖ എന്നിവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിഷ്ണു അപകടത്തില്‍പ്പെട്ടത്. വൈകീട്ട് ഏഴോടെ മൃതദേഹം നദിയില്‍ നിന്നും അഗ്നിശമന സേനാ സ്‌കൂബ ടീം പുറത്തെടുത്തു. ആലപ്പുഴ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെ ക്ലര്‍ക്കാണ് വിഷ്ണു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡെപ്യൂട്ടേഷനില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.